Wednesday, September 12, 2012

നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ

ചിത്രം:  അഗ്നിദേവൻ
രചന:  ഗിരീഷ് പുത്തഞ്ചേരി
സംഗീതം:  എം ജി രാധാകൃഷ്ണൻ
ആലാപനം:  എം ജി ശ്രീകുമാർ
---------------------------------------------------------------

നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കീ നിൻ
രാഗലോല പരാഗ സുന്ദര ചന്ദ്രമുഖബിംബം

തങ്കമുരുകും നിന്റെ മെയ്ത്തകിടിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താലെണ്ണപകരുമ്പോൾ
തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിന്മേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റിൽ കൊഞ്ചുമ്പോൾ
എന്തിനീ നാണം, തേനിളം നാണം

മേടമാസച്ചൂടിലെ നിലാവും തേടി
നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ
കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
നിന്റെയോമൽപ്പാവാടത്തുമ്പുലയ്ക്കുമ്പോൾ
ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
താഴമ്പൂവായിത്തുള്ളുമ്പോൾ
നീയെനിക്കല്ലേ നിൻ പാട്ടെനിക്കല്ലേ

No comments: