Tuesday, September 11, 2012

ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം

ചിത്രം:  ചിരിയോ ചിരി
രചന:  ബിച്ചു തിരുമല
സംഗീതം:  രവീന്ദ്രൻ മാസ്റ്റർ
ആലാപനം:  കെ ജെ യേശുദാസ്
------------------------------------------------------------------------------



ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....
ഗാനം... ദേവഗാനം.. അഭിലാഷ ഗാനം...
മാനസ്സവീണയിൽ കരപരിലാളന ജാലം.....
ജാലം.. ഇന്ദ്രജാലം...അതിലോല ലോലം...
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....

ആരോ പാടും ലളിതമധുരമയ
ഗാനം പോലും കരളിലമൃതമഴ(2)
ചൊരിയുമളവിലിള      മിഴികളിളകിയതിൽ
മൃദുലതരളപദ     ചലനനടനമുതിരൂ...ദേവീ..
പൂങ്കാറ്റിൽ ചാഞ്ചാടും തൂമഞ്ഞിൻ വെൺ‌തൂവൽ കൊടിപോലഴകേ..

(ഏഴു സ്വരങ്ങളും)

ഏതോ താളം മനസ്സിനണിയറയിൽ
ഏതോ മേളം ഹൃദയധമനികളിൽ(2)
അവയിലുണരുമൊരു പുതിയ പുളകമദ
ലഹരി ഒഴുകിവരു മരിയസുഖനിമിഷമേ...പോരൂ..
ആരോടും മിണ്ടാതീ ആരോമൽതീരത്തിൽ അനുഭൂതികളിൽ

(ഏഴു സ്വരങ്ങളും)

No comments: