Thursday, August 30, 2012

പവിഴം പോൽ പവിഴാധരം പോൽ

ചിത്രം:  നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
ഗാനരചയിതാവ്:  ഒ എൻ വി കുറുപ്പ്
സംഗീതം:  ജോൺസൺ
ആലാപനം:  കെ ജെ യേശുദാസ്
---------------------------------------------------------------------

പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ (2)
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ (പവിഴം...)

മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ-
പ്പാൽമണികൾ കനമാർന്നതില്ലേ
മദകൂജനമാർന്നിണപ്രാക്കളില്ലേ (മാതളങ്ങൾ..)
പുലർ വേളകളിൽ വയലേലകളിൽ
കണി കണ്ടു വരാം  കുളിർ ചൂടി വരാം (പവിഴം...)


നിന്നനുരാഗമിതെൻ സിരയിൽ സുഖ
ഗന്ധമെഴും മദിരാസവമായ് (2)
ഇളമാനിണ നിൻ കുളിർമാറിൽ സഖീ (നിന്നനുരാഗ..)
തരളാർദ്രമിതാ തല ചായ്ക്കുകയായ്
വരു സുന്ദരി എൻ മലർ ശയ്യയിതിൽ (പവിഴം പോൽ..)

സുമംഗലീ നീയോര്‍മ്മിക്കുമോ

സംഗീതം : ജി ദേവരാജന് 
വരികൾ : വയലാർ
വര്‍ഷം  : 1970
ഗായകൻ : കെ ജെ യേശുദാസ് 

സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഗാനം?
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഗാനം?

പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
മറക്കുവാനേ കഴിയൂ
നിറഞ്ഞമാറിലെ ആദ്യനഖക്ഷതം
മറയ്ക്കുവാനേ കഴിയൂ കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഗാനം?

കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂടുകെട്ടും ഹൃദയം
വിരിഞ്ഞപൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം എപ്പോഴും
വിരുന്നൊരുക്കും ഹൃദയം
(
സുമംഗലീ )

Rim-jhim gire saavan

Rim-jhim gire saavan, sulag sulag jaae man
bhige aaj is mausam me, lagi kaisi ye agan
rim-jhim gire saavan 

Jab ghugharuo si bajati hai bunde,
aramaan hamaare palake na munde
kaise dekhe sapane nayan,  sulag sulag jaae man
bhige aaj is mausam me, lagi kaisi ye agan
rim-jhim gire saavan 

Mahafil me kaise kah de kisi se,
dil bandh rahaa hai kise ajanabi se
haay kare ab kyaa jatan,  sulag sulag jaae man
bhige aaj is mausam me, lagi kaisi ye agan
rim-jhim gire saavan 

Huye Hum Jinke Liye Barbad

Singer: Mohd Rafi
-----------------

(aseer-e-panjaa-e-ahad-e-shabaab kar ke mujhe
kahaan gaya mera bachapan, kharaab ka ke mujhe
haan...haan..haan....h...a..a...n)

huye  ham jhinke liye barbaad
woh hamko chaahe karen na yaad
jeevan bhar... jeevan bhar unki yaad mein
ham gaaye jaayenge, ham gaaye jaayenge

ek zamaana tha woh pal bhar ham se rahe naa door
ham se rahe naa door
ek zamaana hai ke huye hai milane se majboor
milane se majboor
rahe woh dil ka nagar aabaad
basi hai jis me kisi ki yaad
ham dil ko... ham dil ko, un ki yaad se
bahelaaye jaayenge, gaaye jaayenge

mein hun aisa deepak jis mein, naa baati naa tel, naa baati naa tel
bachapan beeta, bani muhobbat chaar dinon kaa khel
chaar dinon kaa khel
woh gham se laakh rahe aazaad
sune na dard bhari fariyaad
afsaana... afsaana unke pyaar kaa
ham gaaye jaayenge, gaaye jaayenge

huye ham jhin ke liye barbaad....

ചന്ദന ചോലയിൽ


ചിത്രം/ആൽബം: 
 സല്ലാപം
സംഗീതം: 
 ജോൺസൺ


ഉം ...ഉം..ഉം...
ആ...ആ...ആ‍...

ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ
ഇളമാൻ കിടാവേ ഉറക്കമായോ
വൃശ്ചിക രാത്രി തൻ പിച്ചക പന്തലിൽ
ശാലീന പൌർണ്ണമി ഉറങ്ങിയോ

പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം
എന്നോമലാളിനിന്നു നീ നൽകിയോ (2)
ഏകാകിനിയവൾ വാതിൽ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മ നൊമ്പരങ്ങൾ നീ ചൊല്ലിയോ (ചന്ദന....)

കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം
മാറോടു ചേർത്തു മെല്ലെയിന്നോതിടും
നീയില്ലയെങ്കിലെൻ ജന്മമില്ലെന്നു ഞാൻ
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങൾ കൊണ്ടു മെയ് മൂടിടും ( ചന്ദന..)

Wednesday, August 29, 2012

മഴനീർത്തുള്ളികൾ .. നിൻ തനുനീർ മുത്തുകൾ


ചിത്രം/ആൽബം:  ബ്യൂട്ടിഫുൾ
വര്‍ഷം:  2011
ഗാനരചയിതാവു്:  അനൂപ് മേനോൻ
സംഗീതം:  രതീഷ് വേഗ
ആലാപനം:  ഉണ്ണിമേനോൻ
 തുളസി യതീന്ദ്രൻ
==================================================

മഴനീർത്തുള്ളികൾ .. നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവ്വമായ്
നീയെന്റെ സാരംഗിയിൽ...
ഇതളിടൂം നാണത്തിൽ തേൻ‌തുള്ളിയായ്
കതിരിടും മോഹത്തിൽ പൊന്നോളമായ്

മഴനീർത്തുള്ളികൾ .. നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും

രാമേഘം പോൽ വിൺ‌താരം പോൽ
നീയെന്തേയകലേ നിൽ‌പ്പൂ
കാതരേ നിൻ ചുണ്ടിലെ
സന്ധ്യയിൽ അലിഞ്ഞിടാം
പിരിയും ചന്ദ്രലേഖയെന്തിനോ
കാത്തുനിന്നെന്നോർത്തുഞാൻ

മഴനീർത്തുള്ളികൾ .. നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും

തൂമഞ്ഞിലെ വെയിൽനാളം പോൽ
നിൻ‌കണ്ണിലെൻ ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ
ആർദ്രമാം നിലാക്കുളിർ
അണയും ഞാറ്റുവേലയെന്തിനോ
ഒരുമാത്ര കാത്തെന്നോർത്തു ഞാൻ

മഴനീർത്തുള്ളികൾ .. നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവ്വമായ്
നീയെന്റെ സാരംഗിയിൽ...
ഇതളിടൂം നാണത്തിൽ തേൻ‌തുള്ളിയായ്
കതിരിടും മോഹത്തിൽ പൊന്നോളമായ്

മഴനീർത്തുള്ളികൾ .. നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും

Tuesday, August 28, 2012

പ്രിയ സഖീ …


പ്രിയ സഖീ … 
യാത്ര പറയുന്നു ഞാനിന്നു നിന്നോട് 
മധുരങ്ങള്‍ തന്നൊരാ പ്രണയ കഥയോട് 
ആകില്ലെനിക്കു നിന്‍ കാന്തനായ് നില്‍ക്കുവാന്‍ 
ആകില്ലെനിക്കെന്റെ പ്രണയം തുടരുവാന്‍ 
എങ്കിലും നീ എന്റെ ഹൃദയത്തിന്‍ കോണിലായ് 
പ്രേമം പൊഴിക്കുന്ന ദീപമായ് നിന്നിടും… 

പ്രിയ സഖീ … 
മീട്ടുവാനില്ല നിന്‍ മൃദുലമാം തന്ത്രികള്‍ 
തഴുകുവാനില്ല നിന്‍ മധുരമാമധരങ്ങള്‍ 
നുകരുവാനില്ലൊരാ തുടിക്കുന്ന കണ്‍കളും 
പാടുവാനില്ലൊരാ പ്രണയ രാഗങ്ങളും 
എങ്കിലും നീ എന്റെ ഓര്‍മ്മക്കയത്തിലെ 
അദ്യാനുരാഗത്തിന്‍ സുഖമായ് ജ്വലിച്ചിടും… 

പ്രിയ സഖീ … 
വശ്യമാം കവിളിലേക്കൊഴുകുവാന്‍ നില്‍ക്കുന്ന 
കണ്ണുനീര്‍ തുള്ളികള്‍ കാണുവാന്‍ കരുത്തില്ല 
മാദകമാകിലും വിറയ്ക്കുന്ന ചുണ്ടിനെ 
തഴുകി ഉണര്‍ത്തുവാനാകില്ലെനിക്കിനി 
എങ്കിലും നീ തന്ന പുല്‍കലിന്‍ പുളകങ്ങള്‍ 
എന്നുമെന്‍ ജീവനില്‍ കാത്തു സൂക്ഷിച്ചിടും … 

പ്രിയ സഖീ … 
മൗനമാണെങ്കിലും അറിയുന്നു ഞാന്‍ നിന്റെ 
ഹൃദയം തുടിക്കുന്ന പെരുമ്പറ ശബ്ദങ്ങള്‍ 
എന്‍ അന്വയമറിയുന്ന പ്രിയ സഖീ നിന്നുടെ 
മാപ്പിനായ് സാദരം ചോദിച്ചുകൊള്ളട്ടെ ….

ഒരു പ്രണയ കഥ


മഞ്ഞ വസ്ത്രമണിഞ്ഞ, പവിത്രമായ കണ്ണുകളോടായിരുന്നു എന്റെ ആദ്യ പ്രണയം
പൂ പോലെ മുഖമുള്ള അവളോടു ഞാന്‍ മിണ്ടാതെ പറയാതെ
ഇരുവരുമറിയാതെ ആ പ്രണയം കൊഴിഞുപൊയ്.
ചുവപ്പുടുത്ത മനോഹരമായ മുടി ഇഴകളോടായിരുന്നു എന്റെ അടുത്ത പ്രണയം
ആ പ്രണയത്തിനു ഞാന്‍ ശബ്ദം നല്‍കി എന്റെ പ്രണയം ഞാന്‍ അവളെ അറിയിച്ചു
ശാന്തമധുരമായ ഒരു തിരസ്കരണം. ആതായിരുന്നു ആ പ്രണയത്തിന്റെ അവസാനം.
നീലയുടുപ്പിട്ട, കുട്ടിക്കളി മാറാത്ത, പാറിനടന്ന പതിനേഴുകാരിയോടാണടുത്തത്
പ്രണയം വളരുന്നതിന് മുന്‍പേ ഞാനതവളെ അറിയിച്ചു.
തിരസ്കരണം തന്നെയായിരുന്നു അവിടെയും,
അതിലവസാനിക്കാനനുവദിക്കാതെ ഞാന്‍ ഒരുപാടു പുറകെ നടന്നു
തുടര്‍ച്ചയായ അവഗണനകളില്‍ അതും അവസാനിപ്പിച്ചു.
വെള്ളയുടുപ്പിട്ട, പരിഗണനയുടെയും ആന്യേഷണങ്ങളുടെയും സുഖമറിയിച്ചുതന്ന
എപ്പൊഴും ചിരിക്കുന്ന സമപ്രായക്കാരിയോടായിരുന്നു പിന്നെ പ്രണയം.
നിശബ്ദതയിലും തിരസ്കരണത്തിലും അവഗണനയിലും അവസാനിക്കാതെ
എന്റെ ആദ്യ പ്രണയ സാക്ഷാത്കാരമായി അതു മാറി.
പ്രണയമെത്ര സുന്ദരമാണെന്നറിഞ്ഞ നാളുകള്‍
പ്രണയ സാക്ഷാത്കാരത്തിലെത്താതെ അതും അവസാനിച്ചു.
പ്രണയതിന്റെ പവിത്രതയെ പറ്റി തമാശ തോന്നി
പിന്നെയുള്ള പ്രണയങ്ങളെല്ലാം തമാശയായി
പ്രണയമിത്രയേയുള്ളൂ എന്നു കരുതിയ കാലം
പക്ഷേ പ്രണയമവസാനിക്കുന്നില്ല അതിനെന്നും ഉയിര്‍ത്തെഴുന്നേല്പ്പിന്റെ കാലം
ആയിരം വസന്തങ്ങളേക്കാള്‍ ഭംഗിയോടെ അവള്‍ എന്നിലേക്കു വന്നു
പ്രണയത്തിന്റെ മാധുര്യം പണ്ടത്തേക്കാളും ശക്തിയായി എന്റെ ഹ്രദയത്തിലൊഴുക്കി
പ്രണയിക്കാന്‍ മാത്രം അറിയാവുന്ന അവള്‍ക്ക് ഞാന്‍ എന്റെ ജീവിതം മുഴുവന്‍ നല്‍കി
അവളുടെ കണ്ണുകളുടെ പവിത്രത , മുടിയിഴകളുടെ ഭംഗി ഞാനിതുവരെ എവിടെയും കണ്ടിട്ടില്ല
അവളേക്കാള്‍ ഭംഗിയുള്ള ചിരിയും ആ കുട്ടിക്കളിയും ഞാന്‍ മുന്‍പാരിലും കണ്ടതായി ഓര്‍ക്കുന്നില്ല
അവളേക്കാള്‍ ആരും എന്നെ പരിഗണിച്ചില്ല എന്നെപ്പറ്റി അന്യേഷിച്ചില്ല...