മഞ്ഞ വസ്ത്രമണിഞ്ഞ, പവിത്രമായ കണ്ണുകളോടായിരുന്നു എന്റെ ആദ്യ പ്രണയം
പൂ പോലെ മുഖമുള്ള അവളോടു ഞാന്‍ മിണ്ടാതെ പറയാതെ
ഇരുവരുമറിയാതെ ആ പ്രണയം കൊഴിഞുപൊയ്.
ചുവപ്പുടുത്ത മനോഹരമായ മുടി ഇഴകളോടായിരുന്നു എന്റെ അടുത്ത പ്രണയം
ആ പ്രണയത്തിനു ഞാന്‍ ശബ്ദം നല്‍കി എന്റെ പ്രണയം ഞാന്‍ അവളെ അറിയിച്ചു
ശാന്തമധുരമായ ഒരു തിരസ്കരണം. ആതായിരുന്നു ആ പ്രണയത്തിന്റെ അവസാനം.
നീലയുടുപ്പിട്ട, കുട്ടിക്കളി മാറാത്ത, പാറിനടന്ന പതിനേഴുകാരിയോടാണടുത്തത്
പ്രണയം വളരുന്നതിന് മുന്‍പേ ഞാനതവളെ അറിയിച്ചു.
തിരസ്കരണം തന്നെയായിരുന്നു അവിടെയും,
അതിലവസാനിക്കാനനുവദിക്കാതെ ഞാന്‍ ഒരുപാടു പുറകെ നടന്നു
തുടര്‍ച്ചയായ അവഗണനകളില്‍ അതും അവസാനിപ്പിച്ചു.
വെള്ളയുടുപ്പിട്ട, പരിഗണനയുടെയും ആന്യേഷണങ്ങളുടെയും സുഖമറിയിച്ചുതന്ന
എപ്പൊഴും ചിരിക്കുന്ന സമപ്രായക്കാരിയോടായിരുന്നു പിന്നെ പ്രണയം.
നിശബ്ദതയിലും തിരസ്കരണത്തിലും അവഗണനയിലും അവസാനിക്കാതെ
എന്റെ ആദ്യ പ്രണയ സാക്ഷാത്കാരമായി അതു മാറി.
പ്രണയമെത്ര സുന്ദരമാണെന്നറിഞ്ഞ നാളുകള്‍
പ്രണയ സാക്ഷാത്കാരത്തിലെത്താതെ അതും അവസാനിച്ചു.
പ്രണയതിന്റെ പവിത്രതയെ പറ്റി തമാശ തോന്നി
പിന്നെയുള്ള പ്രണയങ്ങളെല്ലാം തമാശയായി
പ്രണയമിത്രയേയുള്ളൂ എന്നു കരുതിയ കാലം

പക്ഷേ പ്രണയമവസാനിക്കുന്നില്ല അതിനെന്നും ഉയിര്‍ത്തെഴുന്നേല്പ്പിന്റെ കാലം
ആയിരം വസന്തങ്ങളേക്കാള്‍ ഭംഗിയോടെ അവള്‍ എന്നിലേക്കു വന്നു
പ്രണയത്തിന്റെ മാധുര്യം പണ്ടത്തേക്കാളും ശക്തിയായി എന്റെ ഹ്രദയത്തിലൊഴുക്കി
പ്രണയിക്കാന്‍ മാത്രം അറിയാവുന്ന അവള്‍ക്ക് ഞാന്‍ എന്റെ ജീവിതം മുഴുവന്‍ നല്‍കി
അവളുടെ കണ്ണുകളുടെ പവിത്രത , മുടിയിഴകളുടെ ഭംഗി ഞാനിതുവരെ എവിടെയും കണ്ടിട്ടില്ല
അവളേക്കാള്‍ ഭംഗിയുള്ള ചിരിയും ആ കുട്ടിക്കളിയും ഞാന്‍ മുന്‍പാരിലും കണ്ടതായി ഓര്‍ക്കുന്നില്ല
അവളേക്കാള്‍ ആരും എന്നെ പരിഗണിച്ചില്ല എന്നെപ്പറ്റി അന്യേഷിച്ചില്ല...

No comments:
Post a Comment