യാത്ര പറയുന്നു ഞാനിന്നു നിന്നോട്
മധുരങ്ങള്‍ തന്നൊരാ പ്രണയ കഥയോട്
ആകില്ലെനിക്കു നിന്‍ കാന്തനായ് നില്‍ക്കുവാന്‍
ആകില്ലെനിക്കെന്റെ പ്രണയം തുടരുവാന്‍
എങ്കിലും നീ എന്റെ ഹൃദയത്തിന്‍ കോണിലായ്
പ്രേമം പൊഴിക്കുന്ന ദീപമായ് നിന്നിടും…
മധുരങ്ങള്‍ തന്നൊരാ പ്രണയ കഥയോട്
ആകില്ലെനിക്കു നിന്‍ കാന്തനായ് നില്‍ക്കുവാന്‍
ആകില്ലെനിക്കെന്റെ പ്രണയം തുടരുവാന്‍
എങ്കിലും നീ എന്റെ ഹൃദയത്തിന്‍ കോണിലായ്
പ്രേമം പൊഴിക്കുന്ന ദീപമായ് നിന്നിടും…
പ്രിയ സഖീ …
മീട്ടുവാനില്ല നിന്‍ മൃദുലമാം തന്ത്രികള്‍
തഴുകുവാനില്ല നിന്‍ മധുരമാമധരങ്ങള്‍
നുകരുവാനില്ലൊരാ തുടിക്കുന്ന കണ്‍കളും
പാടുവാനില്ലൊരാ പ്രണയ രാഗങ്ങളും
എങ്കിലും നീ എന്റെ ഓര്‍മ്മക്കയത്തിലെ
അദ്യാനുരാഗത്തിന്‍ സുഖമായ് ജ്വലിച്ചിടും…
മീട്ടുവാനില്ല നിന്‍ മൃദുലമാം തന്ത്രികള്‍
തഴുകുവാനില്ല നിന്‍ മധുരമാമധരങ്ങള്‍
നുകരുവാനില്ലൊരാ തുടിക്കുന്ന കണ്‍കളും
പാടുവാനില്ലൊരാ പ്രണയ രാഗങ്ങളും
എങ്കിലും നീ എന്റെ ഓര്‍മ്മക്കയത്തിലെ
അദ്യാനുരാഗത്തിന്‍ സുഖമായ് ജ്വലിച്ചിടും…
പ്രിയ സഖീ …
വശ്യമാം കവിളിലേക്കൊഴുകുവാന്‍ നില്‍ക്കുന്ന
കണ്ണുനീര്‍ തുള്ളികള്‍ കാണുവാന്‍ കരുത്തില്ല
മാദകമാകിലും വിറയ്ക്കുന്ന ചുണ്ടിനെ
തഴുകി ഉണര്‍ത്തുവാനാകില്ലെനിക്കിനി
എങ്കിലും നീ തന്ന പുല്‍കലിന്‍ പുളകങ്ങള്‍
എന്നുമെന്‍ ജീവനില്‍ കാത്തു സൂക്ഷിച്ചിടും …
വശ്യമാം കവിളിലേക്കൊഴുകുവാന്‍ നില്‍ക്കുന്ന
കണ്ണുനീര്‍ തുള്ളികള്‍ കാണുവാന്‍ കരുത്തില്ല
മാദകമാകിലും വിറയ്ക്കുന്ന ചുണ്ടിനെ
തഴുകി ഉണര്‍ത്തുവാനാകില്ലെനിക്കിനി
എങ്കിലും നീ തന്ന പുല്‍കലിന്‍ പുളകങ്ങള്‍
എന്നുമെന്‍ ജീവനില്‍ കാത്തു സൂക്ഷിച്ചിടും …
പ്രിയ സഖീ …
മൗനമാണെങ്കിലും അറിയുന്നു ഞാന്‍ നിന്റെ
ഹൃദയം തുടിക്കുന്ന പെരുമ്പറ ശബ്ദങ്ങള്‍
എന്‍ അന്വയമറിയുന്ന പ്രിയ സഖീ നിന്നുടെ
മാപ്പിനായ് സാദരം ചോദിച്ചുകൊള്ളട്ടെ ….
മൗനമാണെങ്കിലും അറിയുന്നു ഞാന്‍ നിന്റെ
ഹൃദയം തുടിക്കുന്ന പെരുമ്പറ ശബ്ദങ്ങള്‍
എന്‍ അന്വയമറിയുന്ന പ്രിയ സഖീ നിന്നുടെ
മാപ്പിനായ് സാദരം ചോദിച്ചുകൊള്ളട്ടെ ….

No comments:
Post a Comment